പഠന കാലം സാമൂഹിക പ്രതിബദ്ധതക്ക് ഉപയോഗിക്കുക / ജില്ലാ കലക്ടർ

കണ്ണൂർ : രാജ്യത്തിനും  രാജ്യവാസികളോടും പ്രതിബന്ധതയുള്ളവരാകാൻ അധ്യയന കാലഘട്ടത്തെ ഉപയോഗിക്കണമെന്ന് ജില്ലാ കലക്ടർ മിർ മുഹമ്മദലി ആഹ്വാനം ചെയ്തു.
ഗേൾസ് ഇസ്ലാമിക്‌  ഓർഗനൈസെഷൻ (ജി. ഐ. ഓ ) കണ്ണൂർ  ജില്ലാ  കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന  ത്രിദിന പഠന സഹവാസ ക്യാമ്പ്‌  പ്രോട്ടീൻ’18 ടീൻസ് മീറ്റ്  ചിറക്കൽ  ശ്രീ നിലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു  കളക്ടർ.
ഉയർന്ന വ്യക്തിത്വമാവാൻ പാകപ്പെടേണ്ടത് വിദ്യാഭ്യാസ കാലത്താണെന്ന് കലക്ടർ വിദ്യാർഥികളെ ഉണർത്തി. വ്യക്തിത്വ വികാസമാവുന്ന വലിയ ലക്ഷ്യം മുന്നിൽ ഉണ്ടാവണം. വലിയ ലക്ഷ്യമുണ്ടായാൽ കഠിനാദ്ധാനം ഉണ്ടാവും. ലക്ഷ്യ പൂർത്തീകരണത്തിന്  പല  പ്രതിസന്ധികളും നേരിടേണ്ടി വരുമെന്നും അത് നേരിടാനുള്ള കരുത്ത് വിദ്യാർഥി കാലത്ത് മാത്രമേ കിട്ടുകയുള്ളൂവെന്നും അദ്ദേഹം ഉണർത്തി.
ജി. ഐ. ഓ  ജില്ലാ  പ്രസിഡന്റ്‌  ആരിഫ  മെഹബൂബ്  അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ  പ്രസിഡന്റ്‌  യു.പി. സിദ്ദീഖ്  മാസ്റ്റർ,  വനിതാ  വിഭാഗം  ജില്ലാ  പ്രസിഡന്റ്‌  പി.ടി.പി.സാജിദ, ജമാഅത്തെ  ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ്‌ വി. എൻ. ഹാരിസ്  എന്നിവർ  ആശംസയർപ്പിച്ചു. ജി. ഐ. ഓ. ജില്ലാ  ജനറൽ സെക്രട്ടറി  സഫൂറ നദീർ  സ്വാഗതവും,  ജോയിന്റ്  സെക്രട്ടറി ഖദീജ  ഷെറോസ് നന്ദിയും പറഞ്ഞു .

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: