കാർ ഷോപ്പിൽ വൻ തീപിടുത്തം

കാഞ്ഞങ്ങാട്: അതിഞ്ഞാൽ കെ എസ് പി ടി റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന കാർ ഷോപ്പിൽ വൻ തീപിടുത്തം. ‘പത്ത് കാറുകൾ കത്തിനശിച്ചു. ഒന്നര കോടിയിലധികം നഷ്ടം സംഭവിച്ചതായി കാണക്കാകുന്നു.
പരപ്പ കമ്മാടം സ്വദേശിയും
കുശാൽനഗറിൽ താമസിക്കുന്ന
ഷാജഹാൻ്റെ ഉടമസ്ഥതയിൽ
അതിഞ്ഞാൽ ജുമാ അത്ത് പള്ളിക്ക് സമീപത്ത് പ്രവർത്തിക്കുന്ന
യുണൈറ്റഡ്
കാർ റിപ്പയറിങ് ഷോപ്പിൽ
അർദ്ധരാത്രിയിൽ തീപിടുത്തം ഉണ്ടായത്.
റിപ്പയറിങ് എത്തിച്ച
ഇന്നോവ ,ബ്രിസ , ഷിഫ്റ്റ്, സാൻട്രോ , വാഗണർ, ആൾട്ടോ തുടങ്ങി വലുത്തും ചെറുമായ പത്ത് കാറുകളാണ് പൂർണ്ണമായി കത്തി നശിച്ചത്.
ഗ്യാരേജിൽ നിന്ന് പൊട്ടിത്തെറിക്കുന്ന ഉഗ്ര ശബ്ദവും കോട്ട് പരിസരവാസികൾ നോക്കിയപ്പോൾ തീ ഉയരുന്നത് കണ്ടത്. ഉടനെ അഗ്നി രക്ഷസേനയെ വിവരം അറിക്കുകയായിരുന്നു. അപ്പോഴത്തെക്കും തീ ഉയർന്ന് പൊങ്ങിയിരുന്നു.ജനങ്ങൾ
ഭീതിയിലായി
കാഞ്ഞങ്ങാട് നിന്നും കാസർകോട് നിന്നുമായി ആറ് യൂണിറ്റ് ഫയർവാഹനങ്ങൾ മണിക്കുറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീയണക്കാൻ സാധിച്ചത്.
കാറുകളുടെ പൊട്ടിത്തെറിയിൽ സമീപത്തെ സിയാസിൻ്റെയും കേരള ബേങ്കിൻ്റ ജനൽചില്ലുകൾ പൂർണ്ണമായും തർന്നു. കെട്ടിടത്തിൻ്റെ മേൽകൂരയും പൊട്ടിത്തെറിച്ചു.
അതിഞ്ഞാലിനെ പൂർണ്ണമായി തീ പിഴുങ്ങുമായിരുന്നു.
നാട്ടുകാർ ഒന്നടങ്കം രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.
അതിഞ്ഞാൽ വഴിയുള്ള വാഹന ഗതാഗതം വഴി തിരിച്ച് വിട്ടു .തീ പിടുത്തകാരണം വ്യക്തമായിട്ടില്ല.