ഓവുചാലിലേക്ക് മലിനജലം ഒഴുക്കിവിടുന്നതായി പരാതി – സ്ഥാപനത്തെ കണ്ടുപിടിക്കാൻ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി
ഇരിട്ടി : ഇരിട്ടി നഗരത്തിലെ ഓവു ചാലിലേക്ക് രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യം ഉൾപ്പെടെ മലിനജലം ഒഴുക്കിവിടുന്നതായി പരാതി. ദുർഗന്ധം വമിക്കുന്ന മലിന ജലം ഒഴുക്കി വിടുന്ന സ്ഥാപനത്തെ കണ്ടെത്താൻ നഗരസഭ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന ആരംഭിച്ചു.
ഇരിട്ടി പഴയ സ്റ്റാൻഡിൽ ഓപ്പൺ ഓഡിറ്റോറിയത്തിൻ്റെ ഭാഗത്തുനിന്നാണ് മലിനജലം റോഡിലെ ഓവു ചാലിലേക്ക് ഒഴുക്കിവിടുന്നത് . രാത്രികാലങ്ങളിൽ ഉൾപ്പെടെ ഇതുവഴി കക്കൂസ് മാലിന്യം ഉൾപ്പെടെ ദുർഗന്ധം വമിക്കുന്ന മലിനജലം ഒഴുക്കിവിടുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച പരിശോധന നടത്തിയത്. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ. കെ. കുഞ്ഞിരാമൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന . എന്നാൽ മലിനജലം ഒഴുക്കിവിടുന്ന സ്ഥാപനത്തെ കണ്ടെത്താൻ കഴിഞ്ഞില്ല . അടുത്തദിവസം സ്ലാബുകൾ ഉൾപ്പെടെ മാറ്റി സ്ഥാപനം കണ്ടുപിടിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.