ഇരിട്ടി ടൗൺ ഗതാഗത നിയന്ത്രണം – നിയമ ലംഘിക്കുന്നവർക്ക് പോലീസിന്റെ ചങ്ങലപ്പൂട്ട്

ഇരിട്ടി: ടൗണിൽ ഗതാഗത നിയന്ത്രണവും പാർക്കിങ്ങ് പരിഷ്കാരവും നടപ്പിലാക്കിയതോടെ ഇത് ലംഘിക്കുന്നവരെ നിയന്ത്രിക്കാൻ ചങ്ങലപ്പൂട്ടുമായി പോലീസ് രംഗത്തെത്തി. നിശ്ചയിച്ച സ്ഥാനത്തല്ലാതെ അനധികൃതമായി പാർക്കുചെയ്യുന്ന വാഹനങ്ങളെ ബുധനാഴ്ച എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ ചങ്ങലപ്പൂട്ടിട്ട് പൂട്ടുകയായിരുന്നു. ഇത് പ്രകാരം പൂട്ടുപൂട്ടിയ ബൈക്ക് ഉടമകൾ പോലീസ് സ്റ്റേഷനിലെത്തിയതി പിഴയടച്ച ശേഷം വിട്ടുകൊടുക്കുകയായിരുന്നു. ഇരുപതോളം ബൈക്കുകളാണ് പോലീസ് ഇങ്ങിനെ പൂട്ടിട്ടു പൂട്ടി പിഴയടപ്പിച്ചത്. അതാത് വാഹനങ്ങൾക്കനുവദിച്ച സ്ഥലത്തല്ലാതെ പാർക്കു ചെയ്യുന്ന എല്ലാ സ്വകാര്യ വാഹനങ്ങൾക്കെതിരെയും വരും ദിവസങ്ങളിൽ ഇത്തരത്തിലുള്ള കർശന നടപടികൾ ഉണ്ടാകുമെന്ന് എസ്.ഐ ദിനേശൻ കെതേരി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: