കണ്ണൂര്‍ വാരത്ത് പൂട്ടിയിട്ട വീട്ടില്‍ വൻ കവര്‍ച്ച

കണ്ണൂര്‍: വാരം കാടങ്കോട്ട് പൂട്ടിയിട്ട വീട്ടില്‍ വൻ കവര്‍ച്ച. 60 പവനും അര ലക്ഷം രൂപയും മൂന്ന് റോളക്സ് വാച്ചുകളും കവര്‍ന്നു. ഗള്‍ഫിലുള്ള സുനാനന്ദിന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

ബെഡ്റൂമുകളിലെ വാതിലുകളും അലമാരകളും മറ്റും തകര്‍ത്തിട്ടുണ്ട്. ചക്കരക്കല്‍ പോലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: