കൊറോണ; സർക്കാറിൻ്റെ നിർദ്ധേശം കണക്കിലെടുത്ത് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വഴിപാടുകൾ നിർത്തിവച്ചു.

കണ്ണൂർ: കൊറോണ വൈറസ് പടരുന്നത് പ്രതിരോധിക്കാനുള്ള സർക്കാറിൻ്റെ നിർദ്ധേശം മാനിച്ച് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ പയം കുറ്റി ഒഴികേയുള്ള എല്ലാ വഴിപാടുകളും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ നിർത്തിവച്ചു.
പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രത്തിൽ നടത്തിവരാറുള്ള പയംങ്കുറ്റി ഒഴികെയുള്ള എല്ലാ നിത്യപൂജയും, കുട്ടികൾക്കായുള്ള ചോറൂൺ, നിർമ്മാല്യ വിതരണം, പ്രസാദ സദ്യ, താമസ സൗകര്യം തുടങ്ങിയവ 11-03- 2020 മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തിവച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ കൂട്ടം കൂടി ഇs സ്ഥകുന്നത് പരമാവധി ഒഴിവാക്കണമെന്ന സർക്കാർ നിർദ്ധേശം കണക്കിലെടുത്ത് ഭക്തജനങ്ങൾ പരമാവധി സഹകരിക്കണമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: