കാൽനട യാത്രക്കാരൻ ബൈക്ക് ഇടിച്ച് മരിച്ചു.
തളിപ്പറമ്പ്: കാല്നടയാത്രക്കാരന് ബൈക്കിടിച്ച് മരിച്ചു. പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തിന് സമീപത്തെ അഞ്ചുകണ്ടത്തില്‍ ജോസഫ്(72)ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ ആലക്കോട് റോഡില്‍ എളമ്പേരം പാറയിലായിരുന്നു അപകടം. ഉടന്‍ തന്നെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതോടെ കണ്ണരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടു.
ആലക്കോട് സ്വദേശിയായ ജോസഫ് ഏതാനും വര്‍ഷങ്ങളായി പൂവ്വത്താണ് താമസിക്കുന്നത്. സംസ്ക്കാരം ഇന്ന് വൈകുന്നേരം 4.30 ന് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ പുഷ്പഗിരി സെമിത്തേരിയില്‍. ഭാര്യ:ലീലാമ്മ പുലയംപറമ്പില്‍ കുടുംബാംഗം. മക്കള്‍: അനിത, അനീഷ്, അഭിലാഷ്. മരുമക്കള്‍: ഷാജി, സൗമ്യ, ലിന്റ. ബൈക്ക് ഓടിച്ച ഷംസൂദ്ദീനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.