മുപ്പത്തിമൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് ബുസ്താൻ ഉലൂം വിദ്യാർത്ഥികൾ

മാണിയൂർ: വിദ്യാർഥികളിൽ സാഹിത്യ ചിന്തകൾകൾ ഭാവനാ സമ്പുഷ്ടമായപ്പോൾ പിറവിയെടുത്തത് മുപ്പത്തിമൂന്ന് മലയാള പുസ്തകങ്ങൾ. കണ്ണൂർ മാണിയൂരിൽ പ്രവർത്തിക്കുന്ന ശംസുൽ ഉലമ മെമ്മോറിയൽ ബുസ്താനുൽ ഉലൂം അറബിക് കോളേജ് വിദ്യാർത്ഥികളാണ് സ്വന്തം രചനകൾ ഉൾപ്പെടുത്തി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് ശ്രദ്ധേയരായത്. ഈ അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ വിദ്യാര്‍ഥി സംഘടന സബാഹ് പ്രഖ്യാപിച്ച ‘മിഷന്‍ 33’ ബുക്‌സ് പബ്ലിക്കേഷന്‍ പ്രോജക്ടിന്റെ ഭാഗമായാണ് തെരെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ പുസ്തകങ്ങള്‍ തയ്യാറാക്കിയത്. പഠനം, ചരിത്രം, നോവല്‍, ആദര്‍ശം, കഥ, കവിത തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള സര്‍ഗ്ഗാത്മക രചനകളാണ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയത്. വിദ്യാര്‍ത്ഥികളുടെ മൗലികമായ രചനകള്‍ മികവുറ്റ രീതിയില്‍ ഇതാദ്യമായാണ്‌ പ്രസിദ്ധീകൃത രൂപത്തില്‍ ജില്ലയിലെ മതകലാലയത്തില്‍ നിന്ന്‌ ഇത്രയധികം പുസ്‌തകങ്ങള്‍ ഒരുമിച്ച്‌ പുറത്തിറങ്ങുന്നത്‌. സാഹിത്യലോകത്തേക്കുള്ള വിദ്യാര്‍ഥികളുടെ ചുവടുവെപ്പ് ഏറെ പ്രതീക്ഷാവഹമാണെന്നും പുതിയ ഫാസിസ്റ്റ് കാലത്ത് എഴുത്ത് പ്രതിരോധമാണെന്നും പ്രൊജക്ട് കോഡിനേറ്റര്‍ അബ്ദുല്ലത്തീഫ് ഹുദവി പാലത്തുങ്കര പ്രകാശന ചടങ്ങിൽ വ്യക്തമാക്കി. പുസ്തകങ്ങള്‍ രചിച്ച വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ അനുമോദനച്ചടങ്ങ് ഹസ്‌നവി നൂറുദ്ദീന്‍ ഹുദവി ഉദ്ഘാടനം ചെയ്തു. റൗഷാദ് കീഴുര്‍ ആമുഖവും സുഹൈല്‍ മുണ്ടക്കൈ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: