തെരഞ്ഞെടുപ്പ് ചട്ടലംഘനം – നടപടി സ്വീകരിക്കണം: കെ.സി. ജോസഫ് എം.എൽ.എ

ലോകസഭ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലവിൽ വന്നതിനു ശേഷവും സംസ്ഥാന ഗവർമെന്റിന്റെ ഫണ്ട് ചെലവഴിച്ചു കൊണ്ട് സർക്കാറിന്റെ പ്രചാരണ പരിപാടികൾ ഭരണകക്ഷിക്ക് ഗുണകരമായ രീതിയിൽ വ്യാപകമായി നടന്നുവരുന്നത് നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് പാർലിമെന്ററി പാർട്ടി ഡപ്യൂട്ടി ലീഡർ കെ.സി.ജോസഫ് എം എൽ എ ആവശ്യപ്പെട്ടു.

സർക്കാർ നിയന്ത്രണത്തിലുള്ള കെ എസ് ആർ ടി സി ബസ്സുകളിൽ മുഖ്യമന്ത്രിയുടെ ചിത്രം സഹിതം ഭരണകക്ഷികൾക്ക് ഗുണകരമായ രീതിയിൽ സർക്കാറിന്റെ പ്രചാരണ ബോർഡുകൾ ഇപ്പോഴും പ്രദർശിപ്പിച്ചുവരികയാണ്. അടിയന്തിരമായി ഇടപെട്ട് കെ എസ് ആർ ടി സി ബസ്സുകളിൽ നിന്നും പ്രചരണ ബോർഡുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകിയതായും കെ .സി .ജോസഫ് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: