പറമ്പിൽ അതിക്രമിച്ച് കയറി അഞ്ച് ലക്ഷത്തോളം രൂപയുടെകൃഷി നശിച്ചതായി പരാതി.

ആലക്കോട്:വയോധികൻ്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ അതിക്രമിച്ച് കയറി ഒരു സംഘം കൃഷി നശിപ്പിച്ചതായ പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു.നടുവിൽ വായാട്ടുപറമ്പ് സ്വദേശി നെടുപൊയ്കയിൽ ഹൗസിൽ രാജൻ്റെ(73) പരാതിയിലാണ് കോടതി നിർദേശ പ്രകാരം ആലക്കോട് പോലീസ് കേസെടുത്തത്.2021 ആഗസ്ത് മാസം 31 ന് വൈകുന്നേരം ഏഴ് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരൻ്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ നടുവിൽ വായാട്ടുപറമ്പ് സ്വദേശിയായ വേലംമറ്റത്തിൽ ബാബു (55) വിൻ്റെ നേതൃത്വത്തിൽ പത്തോളം പേർ അതിക്രമിച്ച് കടന്ന് ലഹള നടത്തി അതിക്രമം കാണിക്കുകയും മുരിങ്ങ, കൊന്ന, കുരുമുളക് കൊടികൾ എന്നിവ ഉൾപ്പെടെ നശിപ്പിച്ച് അഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം വരുത്തിയെന്ന് കാണിച്ച് കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് ആലക്കോട് പോലീസ് കേസെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: