ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
ചക്കരക്കൽ: ചക്കരക്കൽ മൗവഞ്ചേരി സഹകരണ റൂറൽ ബേങ്കിൻ്റെ ഡയലാസിസ് സെൻ്ററിൻ്റെ മുന്നിൽ കാറും ബൈക്കും കൂടിയിടിച്ച് ബൈക്ക് യാത്രകാരായ രണ്ടാൾക്ക് പരുക്കേറ്റു. കാഞ്ഞിരോട് സ്വദേശി അസ്ലിം (35), ഇവരുടെ ഭാര്യ
പുറത്തേക്കാട് സ്വദേശിനി
ഖദിജ (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്ന് 11.30 ഓടെയാണ് സംഭവം.
ചക്കരക്കൽ ഭാഗത്ത് നിന്നു അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോകുന്ന ബൈക്ക് ഡയാലിസ് സെൻ്ററിന് മുൻവശത്തേക്ക് തിരിക്കുന്ന കാറിന് ഇടിക്കുകയായിരുന്നു.