കെ റെയിലിനെതിരായ സമരം കൂടുതല്‍ ശക്തമാക്കും: അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്ജ്

കണ്ണൂര്‍: കെ റെയിലിനെതിരായ ജനകീയസമരത്തെ പോലീസിനെ ഉപയോഗിച്ച് തളര്‍ത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതേണ്ടെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. തളാപ്പ് ടെമ്പിള്‍ വാര്‍ഡില്‍ കെ റെയില്‍ കല്ല് സ്ഥാപിക്കാനുള്ള ശ്രമം തടഞ്ഞ കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജേഷ് അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത രീതി അപലപനീയമാണ്. കള്ളന്മാരെയും ക്രിമിനലുകളേയും നേരിടുന്നതു പോലെ ജനകീയസമരമുഖത്തുള്ള നേതാക്കളെ നേരിടാനാണ് നീക്കമെങ്കില്‍ ഇതിലും ശക്തമായ പ്രതിരോധമായിരിക്കും ഉണ്ടാവുകയെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. കെ റെയിലിനെതിരേ നടക്കുന്നത് രാഷ്ട്രീയ പ്രക്ഷോഭമല്ല. ഓരോ പ്രദേശത്തും സ്ഥലവും വീടും നഷ്ടപ്പെടുന്നവരാണ് പദ്ധതിക്കെതിരേ പ്രതിഷേധവുമായി രംഗത്തു വരുന്നത്. അത്തരം ആളുകളുടെ വികാരത്തോട് മുഖം തിരിച്ചു നില്‍ക്കാന്‍ പ്രദേശത്തെ ജനപ്രതിനിധികള്‍ക്കു സാധിക്കില്ല. ജനങ്ങളോട് പ്രതിബദ്ധതയുള്ള രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വാഭാവികമായും പ്രശ്‌നത്തിലിടപെടും. അതിനെ രാഷ്ട്രീയമായി കണ്ട് പോലീസിനെ ഉപയോഗിച്ച് നേരിടാനുള്ള നീക്കം ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുക തന്നെ ചെയ്യും- അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: