90 ലിറ്റർ വാഷ് പിടികൂടി

ആലക്കോട്:വാറ്റുചാരായ കേന്ദ്രത്തിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 90 ലിറ്റർ വാഷും വാറ്റു ഉപകരണ ങ്ങളും പിടികൂടി. രയരോം , തേർത്തല്ലി, കുണ്ടേരി, പെരുവട്ടം ഭാഗങ്ങളിൽ റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ടി.കെ.തോമസും സംഘവും നടത്തിയ റെയിഡിലാണ് പെരുവട്ടം കോളനിയിൽ വെച്ച് 90 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്. വാഷ് സൂക്ഷിച്ച് വെച്ചവാറ്റുകാരനെ ക്കുറിച്ച് അന്വേഷണം തുടങ്ങി .ഇതിന് മുമ്പും നിരവധി തവണ ഇവിടെ നിന്നും വാഷ് കണ്ടെത്തിയിട്ടുണ്ട് റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ
കെ അഹമ്മദ് ,ഗ്രേഡ്
പ്രിവന്റീവ് ഓഫീസർ മാരായ ടി ആർ രാജേഷ് , സി വിൽ എക്സൈസ് ഓഫീസർമാരായ ഷിബു സി കെ സുരേന്ദ്രൻ എം , രാജീവ് പി.കെ എന്നിവരും ഉണ്ടായിരുന്നു.