തീവണ്ടിയിൽ കയറുന്നതിനിടെ വീണ് റെയിൽവെ പ്ലാറ്റ്ഫോമിൽ തലയിടിച്ച് വിദ്യാർത്ഥി മരിച്ചു

പിലിക്കോട്: ഉപരി പഠനം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു വരികയായിരുന്ന വിദ്യാർത്ഥി തീവണ്ടിയിൽ കയറുന്നതിനിടെ താഴേക്ക് വീണ് പ്ലാറ്റ്ഫോമിൽ തലയിടിച്ചു മരിച്ചു.ചെറുവത്തൂർ പിലിക്കോട് കണ്ണങ്കൈയിലെ ജില്ലാ ആശുപത്രി ജീവനക്കാരൻ കെ.വി.രവി – ദിനേശ് ബീഡി തൊഴിലാളി കെ.ഗീത ദമ്പതികളുടെ മകൻ കെ.വിപിൻ (24) ആണ് മരണപ്പെട്ടത് .ഇന്ന് പുലർച്ചെ കോയമ്പത്തുർ പോത്തന്നൂർ റെയിൽവെ സ്റ്റേഷനിലായിരുന്നു അപകടം.കോയമ്പത്തൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും ഉപരിപഠനം കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു ദാരുണാന്ത്യം. പോത്തന്നൂർ ജംഗഷനിൽ വെച്ച് ധൃതിയിൽ തീവണ്ടിയിൽ കയറുന്നതിനിടെ ഓടി തുടങ്ങിയ വണ്ടിയിൽ നിന്നും തെറിച്ചു പ്ലാറ്റ്ഫോമിൽ വീണാണ് അപകടമെന്ന് ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകിയിരുന്നു. ഏക സഹോദരി .ശ്രുതി. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട് വിവരമറിഞ്ഞ് ബന്ധുക്കൾ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.