നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തണം

കണ്ണൂര്‍ താലൂക്ക് പരിധിയില്‍ അനധികൃത  മണല്‍- മണ്ണ് ഖനനം, കടത്ത്, ശേഖരണം, പുറമ്പോക്ക് ഭൂമി കയ്യേറ്റം, പുറമ്പോക്കിലെ അനധികൃത മരം മുറി, കുന്നിടിക്കല്‍, നെല്‍വയല്‍- തണ്ണീര്‍തടം നികത്തല്‍, അനധികൃത ക്വാറി പ്രവര്‍ത്തനം എന്നിവ തടയുന്നതിനായി ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ 0497 2704969 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. വിളിച്ചറിയിക്കുന്നവര്‍ നിയമലംഘനം എന്താണെന്നും ഏത് വില്ലേജില്‍, ഏത് സ്ഥലത്താണ് നടക്കുന്നതെന്നും കൃത്യമായ വിവരങ്ങള്‍ നല്‍കണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: