പേരാവൂർ ബ്ലോക്കിലുള്ള പതിനൊന്നോളം അംഗപരിമിതർക്ക് മുച്ചക്ര വാഹനങ്ങൾ നല്കി

പേരാവൂർ: പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് 2020 -21 വാര്‍ഷിക പദ്ധതിയില്‍ ഉൾപെടുത്തി ബ്ലോക്കിലെ ശാരീരിക വെല്ലുവിളി നേരിടുന്ന 11 പേർക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു.പത്ത് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് 11 പേര്‍ക്ക് മുച്ചക്രവാഹനം നല്‍കിയത്. വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരന് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രേമി പ്രേമന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.എന്‍ സുനീന്ദ്രന്‍, പ്രീതിലത, ജോയിന്റ് ബി.ഡി.ഒ വി.ബിജു, സി.ഡി.പി.ഒ ടി.കെ ഷേര്‍ലി തുടങ്ങിയവര്‍ പങ്കെടുത്തു.