പയ്യന്നൂർ ആസ്ഥാനമായി പുതിയ പോലീസ് സബ്ബ് ഡിവിഷൻ

പയ്യന്നൂർ: പയ്യന്നൂർ ആസ്ഥാനമായി പുതിയ പോലീസ് സബ്ബ് ഡിവിഷൻ ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.കേരളത്തിൽ 25 പുതിയ പോലീസ് സബ്ബ് ഡിവിഷനുകൾ ആരംഭിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.നിലവിൽ പോലീസ് കൺട്രോൾ റൂം, സർക്കിൾ ഓഫീസും പയ്യന്നൂരിൽ പ്രവർത്തിക്കുന്നുണ്ട്.മന്ത്രിസഭാ തീരുമാനത്തോടെ ഒരു സബ്ബ് ഡിവിഷൻ ഓഫീസും അതിൻ്റെ ചുമതലക്കാരനായി ഒരു ഡിവൈഎസ്പി യും പയ്യന്നൂരിന് ലഭിക്കും. പയ്യന്നൂരിലെ ക്രമസമാധാന മേഖലയിൽ ഗുണപരമായ മാറ്റങ്ങളും, സംവിധാനങ്ങളും ഈ പുതിയ തീരുമാനത്തിലൂടെ നടപ്പിലാക്കാൻ സാധിക്കും.