ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി. കമറുദ്ദീന് എം.എല്‍.എക്ക് ജാമ്യം; ഇന്ന് ജയില്‍ മോചിതനാകും
കണ്ണൂര്‍ : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച എം.സി. കമറുദ്ദീന് എം.എല്‍.എ ഇന്ന് ജയില്‍ മോചിതനാകും. 93 ദിവസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ് കമറുദ്ദീന്. മുഴുവന്‍ കേസുകളിലും ജാമ്യം കിട്ടിയതോടെയാണ് എംഎല്‍എ പുറത്തിറങ്ങുന്നത്. 148 വഞ്ചനാ കേസുകളാണ് എം.സി. കമറുദ്ദീനെതിരെയുണ്ടായിരുന്നത്.
ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ആറ് കേസുകളില്‍ കുടി എംഎല്‍എക്ക് ഇന്നലെ ജാമ്യം കിട്ടിയിരുന്നു.
ഇതോടെയാണ് കമറുദ്ദീന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്. ചന്തേര, കാസര്‍കോട്, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന് പരിധികളില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.
കോടതികളിലെ മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലില്‍ നിന്നും വൈകീട്ടോടെയായിരിക്കും പുറത്തിറങ്ങുക. ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ നേരിട്ട് മഞ്ചേശ്വരം മണ്ഡലത്തിലെത്താനാണ് തീരുമാനം.