കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 50 ലക്ഷം രൂപ വിലമതിക്കുന്ന 973 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശി സിദ്ധീഖിനെയാണ് കസ്റ്റംസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ഐഎക്സ് 1744 ദുബായ് – കണ്ണൂർ വിമാനത്തിൽ ആണ് സിദ്ധീഖ് എത്തിയത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്. കിഷോർ, സൂപ്രണ്ടുമാരായ രാജു നിക്കുന്നത്ത്, എൻസി പ്രശാന്ത്, ജ്യോതി ലക്ഷ്മി, ഇൻസ്പെക്ടർമാരായ പ്രകാശൻ കൂടപ്പുറം, മനീഷ് കത്താന, യുഗൽ കുമാർ സിംഗ്, ജുബർ ഖാൻ, ഗുമ്മിത് സിംഗ്, സിവി ശശീന്ദ്രൻ, ഹെഡ് ഹവിൽദാർ തുടങ്ങിയവരാണ് കസ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്.
