ഫ്ലാറ്റ് പൊളിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ; ആദ്യ സ്ഫോടനം 11 മണിക്ക്

ഇനി മണിക്കൂറുകള്‍ മാത്രം! മരടിലെ പടുകൂറ്റന്‍ ഫ്ലാറ്റുകളില്‍ രണ്ടെണ്ണം ഇന്ന് പൊളിക്കും. പൊളിക്കലിന് കരാറെടുത്ത കമ്ബനിയുടെ പൂജ നടന്നു. മരട് ഫ്ലാറ്റുകള്‍ 100 ശതമാനം സുരക്ഷിതമായി വീഴ്ത്താന്‍ കഴിയുമെന്ന് എഡിഫൈസ് എം.ഡി ഉത്കര്‍ഷ് മേത്ത പറഞ്ഞു. സമീപത്തെ വീടുകള്‍ക്ക് കേടുപാട് വരില്ല. കായലില്‍ കാര്യമായി അവശിഷ്ടങ്ങള്‍ വീഴില്ലെന്നും എന്നാല്‍, പൊടി പ്രശ്നമായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ച് പൊടി നിയന്ത്രിക്കാനാകുമെന്നും ഉത്കര്‍ഷ് മേത്ത വ്യക്തമാക്കി.ഇന്ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെ കളക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒമ്ബത് മുതല്‍ ഫ്ളാറ്റിന് സമീപമുള്ള താമസക്കാരെ ഒഴിപ്പിക്കും. ഇതിനായി പ്രത്യേക ബസുകള്‍ ഏര്‍പ്പാടാക്കി. പത്ത് ഫയര്‍ എന്‍ജിനുകളും രണ്ട് സ്കൂബാ വാനുകളും ഫ്ലാറ്റുകളുടെ സമീപത്ത് സജ്ജമാക്കി നിറുത്തും. നൂറോളം അഗ്നിശമന സേനാംഗങ്ങളും ഉണ്ടാകും.ഫ്ലാറ്റിന് 200 മീറ്റര്‍ ചുറ്റളവില്‍ പൊളിക്കല്‍ ചുമതലയുള്ളവര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. വായുവിലൂടെയും കരയിലൂടെയും വെള്ളത്തിലൂടെയും ഒരു ഗതാഗതവും ആ സമയത്ത് അനുവദിക്കില്ല. സുരക്ഷ ഒരുക്കാനും കാണാനെത്തുന്നവരെ നിയന്ത്രിക്കാനുമായി ഒരു ഫ്ലാറ്റിന് 800 എന്ന കണക്കില്‍ 1600 പൊലീസുകാരെ വിന്യസിക്കും. സ്ഫോടനത്തിന് മുമ്ബ് പൊലീസ് സമീപത്തെ വീടുകള്‍ സന്ദര്‍ശിച്ച് എല്ലാവരും ഒഴിഞ്ഞു പോയെന്ന് ഉറപ്പ് വരുത്തും.