‘ആശ്വാസം’ സ്വയംതൊഴിൽ ധനസഹായം: ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ പദ്ധതി പ്രകാരം സൂക്ഷ്മ-ചെറുകിട തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് ‘ആശ്വാസം’ എന്ന പേരിൽ 25,000 രൂപ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തൊഴിൽരഹിതരായ അപേക്ഷകർ 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ളവരും 18 വയസ്സ് പൂർത്തിയായവരും ഈടുവെക്കാൻ വസ്തുവകകൾ ഇല്ലാത്തവരും കോർപ്പറേഷനിൽ നിന്നോ മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ ഇതേ ആവശ്യത്തിന് സബ്‌സിഡിയോടുകൂടിയ വായ്പയോ ധനസഹായമോ ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം. തീവ്രഭിന്നശേഷിക്കാർ, ഭിന്നശേഷിക്കാരായ വിധവകൾ, ഗുരുതര രോഗബാധിതരായ ഭിന്നശേഷിക്കാർ, 14 വയസ്സ് തികഞ്ഞ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ എന്നിവർക്ക് മുൻഗണന. ഓരോ ജില്ലയിലേയും ഭിന്നശേഷി ജനസംഖ്യക്ക് ആനുപാതികമായിട്ടായിരിക്കും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 400 പേർക്കാണ് ധനസഹായം അനുവദിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്കായി ജില്ലാതലത്തിൽ പരിശീലനം നൽകും. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ചിന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം- 12 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ നം: 0471-2347768, 7152, 7153, 7156. അപേക്ഷാഫോറം www.hpwc.kerala.gov.in ൽ ലഭ്യമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: