സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചു

 

ഈ മാസം 17 നാണ് യോഗം വിളിച്ചിരിക്കുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
പത്ത്, പ്ലസ് ടു ക്ലാസുകളില്‍ പൊതുപരീക്ഷകള്‍ നടത്തേണ്ടതുണ്ട്. പ്രാക്ടിക്കല്‍ ക്ലാസുകളും നടത്തണം. ഈ സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയും ആരോഗ്യ വിദഗ്ധരും പങ്കെടുക്കും. ജനുവരി ആദ്യത്തോടെ സ്‌കൂളുകള്‍ തുറക്കണമെന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദേശം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: