അന്യഗ്രഹജീവികളുമായി അമേരിക്കക്കും ഇസ്രായേലിനും വര്‍ഷങ്ങളായി ബന്ധമുണ്ടെന്ന് ഇസ്രായേലിന്റെ ബഹിരാകാശ സുരക്ഷാ മേധാവിയുടെ വെളിപ്പെടുത്തൽ

അന്യഗ്രഹജീവികളുമായി അമേരിക്കക്കും ഇസ്രായേലിനും വര്‍ഷങ്ങളായി ബന്ധമുണ്ടെന്ന് ഇസ്രായേലിന്റെ ബഹിരാകാശ സുരക്ഷാ മേധാവിയുടെ വെളിപ്പെടുത്തലാണ് ആഗോളതലത്തിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. മുപ്പത് വർഷം ഇസ്രായേലിന്റെ ബഹിരാകാശ സുരക്ഷാ മേധാവിയായിരുന്ന ഹൈം ഷെദ് ആണ് അവിശ്വസനീയമായ വെളിപ്പെടുത്തൽ നടത്തിയത്.

ജനങ്ങള്‍ക്കിടയില്‍ വിഭ്രാന്തി പരക്കരുതെന്ന് കരുതി വിവരം രഹസ്യമാക്കി വെക്കുകയായിരുന്നുവെന്നാണ് ഹൈം ഷെദ് വെളിപ്പെടുത്തിയിരിക്കുന്നതെന്ന് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേല്‍ സുരക്ഷാ പുരസ്‌കാരം മൂന്നു തവണ ലഭിച്ചയാളാണ് ഹൈം ഷെദ്.

അന്യഗ്രജീവികളുടെ ഗലാക്ടിക് ഫെഡറേഷന്‍ എന്ന സംവിധാനം നിലവിലുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അന്യഗ്രഹ ജീവികളുമായി അമേരിക്കയും ഇസ്രായേലും ചിലധാരണകളുണ്ടാക്കിയിട്ടുണ്ട്. ലോകത്തെ കുറിച്ച് അന്യഗ്രഹജീവികള്‍ ഗവേഷണം നടത്തുകയും പഠിക്കുകയും ചെയ്യുന്നുണ്ട്.

ചൊവ്വാ ഗ്രഹത്തില്‍ ഒരു രഹസ്യ ഭൂഗര്‍ഭ താവളമുണ്ടാക്കാന്‍ അന്യഗ്രഹജീവികളുമായി അമേരിക്കക്ക് ധാരണയുണ്ട്. അവിടെ അവരുടെയും അമേരിക്കയുടെയും പ്രതിനിധികളുണ്ടാവും. അമേരിക്കന്‍ സൈന്യത്തില്‍ സ്‌പേസ് ഫോഴ്‌സ് എന്ന ഒരു പുതിയ വിഭാഗം രൂപീകരിക്കാന്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. അന്യഗ്രഹ ജീവി ബന്ധമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.

അമേരിക്കയും അന്യഗ്രഹ ജീവികളുമായുള്ള സഖ്യത്തെ കുറിച്ച് ഡൊണാള്‍ഡ് ട്രംപിനും അറിയാം. ഇക്കാര്യം ലോകത്തെ അറിയിക്കാന്‍ ട്രംപ് ഒരുങ്ങിയിരുന്നു. പക്ഷെ, ഗലാക്ടിക് ഫെഡറേഷന്‍ അദ്ദേഹത്തെ വിലക്കുകയായിരുന്നു. ലോകം ഇത് അറിയാന്‍ പ്രാപ്തമായിട്ടില്ലെന്നും ഉചിതമായ സമയത്ത് വെളിപ്പെടുത്താമെന്നുമായിരുന്നു ഫെഡറേഷന്റെ നിലപാട്.

സമയമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും പ്രഫസര്‍ കൂടിയായ അദ്ദേഹം വിശദീകരിക്കുന്നു. അഞ്ചു വര്‍ഷം മുമ്പ് ഇക്കാര്യം പറയുകയായിരുന്നുവെങ്കില്‍ മാനസിക ആരോഗ്യകേന്ദ്രത്തില്‍ അടച്ചേനെയെന്നും അദ്ദേഹം പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: