പൗരത്വഭേദഗതിബില്ല്_കത്തിച്ചു

രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ എസ്.ഡി.പി.ഐ പ്രവർത്തകർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബില്ല് കത്തിച്ചു പ്രതിഷേധിച്ചു.
മുഴക്കുന്നു പഞ്ചായത്ത് കാക്കയങ്ങാട് ടൗണിലും, വിളക്കോട് ബ്രാഞ്ച് വിളക്കോട് ടൗണിലും, കമ്പിൽ മേഖലാ കമ്മിറ്റി കമ്പിൽ ടൗണിലും, കണ്ണാടിപ്പറമ്പ ബ്രാഞ്ച് കണ്ണാടിപ്പറമ്പ ടൗണിലും, നരയംപാറ ബ്രാഞ്ച് കമ്മിറ്റി നരയംപാറ ടൗണിലും, അഴീക്കോട് പഞ്ചായത്തിൽ അഴീക്കൽ, മൂന്നുനിരത്ത്, വൻകുളത്തുവയൽ എന്നിവിടങ്ങളിലും ഇന്ന് കാലത്ത് നടന്ന പൗരത്വ ഭേദഗതി ബില്ല് കത്തിക്കൽ പ്രതിഷേധം നടന്നു.വിവിധ സ്ഥലങ്ങളിൽ മണ്ഡലം ,പഞ്ചായത്ത്, നേതാക്കൾ നേതൃത്വം നൽകി.