മലിനീകരണ സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ മധ്യവയസ്ക്കൻ അറസ്റ്റിൽ

പയ്യന്നൂർ: മലിനീകരണ ബോർഡിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞ് വ്യാപക തട്ടിപ്പു നടത്തി വരുന്ന വിരുതൻ അറസ്റ്റിൽ. കണ്ണവം തൊടിക്കളം സ്വദേശി പി.വി ഹൗസിൽ വൽസരാജ് (54)നെയാണ് പയ്യന്നൂർ എസ്.ഐ. ശ്രീജിത്ത് കൊടെരിയും സംഘവും പിടികൂടിയത്.ഏഴിമല നേവൽ അക്കാദമിയിലെ അസി. പ്രൊഫസർ പ്രമോദിന്റെ ഭാര്യ ദന്തഡോക്ടർ ദീപയുടെ പരാതിയിലാണ് അറസ്റ്റ്. ദീപ രാമന്തളിയിൽ തുടങ്ങുന്ന ക്ലിനിക്കിന് മലിനീകരണ ബോർഡിലെ ഉന്നത ഉദ്യോസ്ഥനാണെന്ന് പരിചയപ്പെടുത്തി ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങിത്തരാം എന്ന് പറഞ്ഞ് പ്രതി ഇരുപത്തിഅയ്യായിരം രൂപ വാങ്ങിയിരുന്നു എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ട് സർട്ടിഫിക്കറ്റ് കിട്ടാതായതോടെ ദീപ പോലീസിൽ പരാതി നൽകുകയായിരുന്നു.സമാനമായി രാമന്തളി വടക്കുമ്പാട്ടെ ചിക്കൻ സ്റ്റാൾ ഉടമയിൽ നിന്നും ഇത്തരത്തിൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് 12500 രൂപ വാങ്ങി കബളിപ്പിച്ചിട്ടുണ്ട്. ഇയാൾ പിടിയിലായതറിഞ്ഞ ചതിക്കപ്പെട്ട ഇരുപത്തി അഞ്ചോളം പേർ പയ്യന്നൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.നേരത്തെ വിജിലൻസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് കൂത്ത്പറമ്പ് സ്റ്റേഷനിൽ കേസ് നിലവിൽ ഉണ്ട്.പോലീസുകാരായ പ്രമോദ്, സുമേഷ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് വൽസ രാജനെ തൊടിക്കളത്ത് വെച്ച് പിടികൂടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: