ബാലഭാസ്കറിന്റെ മരണം ; അന്വേഷണം സി ബി ഐ ക്ക്

വയലിനിസ്റ്റ് ബാലഭാസ്കറും മകളും കാറപകടത്തിൽ മരിച്ച കേസ് സിബിഐയ്ക്ക് വിട്ട് സർക്കാർ ഉത്തരവിറക്കി.ബാലഭാസ്കറുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. അന്വേഷണം ബാലഭാസ്കറിന്റെ കുടുംബം സ്വാഗതംചെയ്തു.ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടതിനെത്തുടർന്നു ഡിജിപി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ യോഗം വിളിച്ചു. അപകടത്തിൽ ദുരൂഹതയില്ലെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്. ഉണ്ണി പരാതിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷിച്ചെന്ന് ഉദ്യോഗസ്ഥർ ഡിജിപിയെ ധരിപ്പിച്ചു.ബാലഭാസ്കർ സഞ്ചരിച്ച കാർ ഓടിച്ചതു ഡ്രൈവർ അർജുനാണെന്ന ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപകടത്തിൽ ദുരൂഹതയില്ലെന്നാണു ക്രൈംബ്രാഞ്ച് നിലപാട്. ബാലഭാസ്കറിന്റെയും കളുടെയും മരണത്തിനിടയാക്കിയതു കാറിന്റെ അമിത വേഗം മൂലമുള്ള സ്വാഭാവിക അപകടമാണെന്നാണ് നിഗമനം.അപകട സമയത്തു കാറോടിച്ചത് ആരെന്ന മൊഴികളിലെ ആശയക്കുഴപ്പമാണു ദുരൂഹതയ്ക്ക് ഇടയാക്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: