തളിപ്പറമ്പ് ചിറവക്കിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ ഐ.ടി.സി.സ്ഥാപന ഉടമ മരിച്ചു

തളിപ്പറമ്പ്: ഇന്ത്യന്‍ ഐടിസി ഡയരക്ടര്‍ ബസിടിച്ച് മരിച്ചു. പട്ടുവം കുന്നരുവിലെ വണ്ടിച്ചാല്‍ ഹൗസില്‍ എം.പി.ഗിരീഷ്(40)ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴോടെ ദേശീയപാതയില്‍ ചിറവക്ക് വളവില്‍ യൂസ്ഡ് കാര്‍ ഷോറൂമിന് സമീപത്തായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന കെഎല്‍ 13 യു 2030 പറശിനി ബസ് തളിപ്പറമ്പിലേക്ക് വരികയായിരുന്ന ഗിരീഷ് ഓടിച്ച കെഎല്‍ 59 എ 596 ഹീറോ ഹോണ്ട സ്‌പെളന്‍ഡര്‍ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗിരീഷിനെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സംസ്‌ക്കാരം നാളെ ഉച്ചക്ക്‌ശേഷം നടക്കും. എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ വി.രാഘവന്‍-ശ്രീദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ശരണ്യ. മക്കള്‍: അംഗിത്, ആരാധ്യ. സഹോദരങ്ങള്‍: രാജേഷ്, ഗ്രീഷ്മ. തളിപ്പറമ്പിലെ പ്രശസ്തമായ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ മന്നയിലെ ഇന്ത്യന്‍ ഐടിസിയുടെ സ്ഥാപകനാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: