കണ്ണൂർ എയർപോർട്ടിന്റെ ഉദ്ഘാടനദിനത്തിലെ വിവാദ ടിക്കറ്റ് ബുക്കിംഗിൽ അസ്വാഭാവികതയില്ല – ഒ.ഡി.ഇ.പി.സി

കണ്ണൂർ എയർപോർട്ടിന്റെ ഉദ്ഘാടനദിനമായ ഡിസംബർ ഒൻപതിന് തിരുവനന്തപുരത്തേക്ക് 64 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്തുനൽകിയതിൽ 29 പേർ ഇതിനകം തുക നൽകിയതായി ഒ.ഡി.ഇ.പി.സി അറിയിച്ചു. ബാക്കിയുള്ളവരുടെ തുക പിരിക്കുന്നതിൽ സാധാരണപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ അസ്വാഭാവികതയില്ല.  യാത്രക്കാരുടെ ടിക്കറ്റ് തുകയുടെ ലഭ്യത ഉറപ്പാക്കിയതിനുശേഷമാണ് ഈ ടിക്കറ്റുകൾ ബുക്ക് ചെയ്തത്. ഒ.ഡി.ഇ.പി.സി ഔദ്യോഗിക യാത്രാടിക്കറ്റുകൾക്ക് ഒരു മാസത്തെ ക്രെഡിറ്റ് സൗകര്യം നൽകി വരുന്നുണ്ടെന്നും എം.ഡി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: