ഗ്രാമീൺ ബാങ്ക് അനിശ്ചിതകാല പണിമുടക്ക സമരം: കണ്ണൂർ ജില്ലയിൽ സമരസഹായ സമിതി രൂപീകരിച്ചു

“താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പ്യൂൺ തസ്തികയിൽ നിയമനം നടത്തുക” എന്ന ആവശ്യമുന്നയിച്ച് ഗ്രാമീൺ ബാങ്ക് ജീവനക്കാർ ഡിസംബർ 17 മുതൽ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് വിജയിപ്പിക്കുന്നതിന് വേണ്ടി ജില്ലാതല സമരസഹായ സമിതി രൂപീകരിച്ചു. CITU സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്‌ഘാടനം നിർവഹിച്ചു.CITU ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ അധ്യക്ഷത വഹിച്ചു.KGBEU ജോയിന്റ് സെക്രട്ടറി ബിഗേഷ് ഉണ്ണിയൻ സമരത്തിനാധാരമായ കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. എൻ വി ചന്ദ്രബാബു, വി പി മോഹനൻ മാസ്റ്റർ, ടി ആർ രാജൻ,പി പി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. CITU സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ രക്ഷാധികാരിയും സി കൃഷ്ണൻ MLA ചെയർമാനും ബെഫി ജില്ലാ സെക്രട്ടറി സഖാവ് ടി ആർ രാജൻ കൺവീനറുമായ 101 അംഗ സമിതിയാണ് രൂപീകരിച്ചത്. ഇന്ന് മുതൽ (ഡിസംബർ 11) മലപ്പുറത്ത് ഗ്രാമീൺ ബാങ്ക് ഹെഡ് ഓഫിസിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയാണ്. KGB ഓഫിസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി കെ പ്രകാശൻ, വനിതാ സബ്കമ്മിറ്റി കൺവീനർ കെ കെ രജിതമോൾ എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. മറ്റു ഭാരവാഹികൾ കെ മനോഹരൻ, എം വി ശശിധരൻ, മോഹനൻ മാസ്റ്റർ, ടി രാമകൃഷ്ണൻ, എ പി സുജികുമാർ, പി പ്രശാന്തൻ (വൈസ് ചെയർമാൻമാർ), കെ അശോകൻ, പി മനോഹരൻ, എം കെ പ്രേംജിത്ത്, കെ ജയരാജൻ, പി പി സന്തോഷ് കുമാർ, കെ പി സജിത്ത്, എം ശ്രീരാമൻ (ജോയിന്റ് കൺവീനർമാർ). സമരസഹായ സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ 14 ന് വെള്ളിയാഴ്ച വൈകിട്ട് കാൽടെക്സ് കേന്ദ്രീകരിച്ച് ബഹുജനപ്രകടനവും ധർണയും സംഘടിപ്പിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: