ഹസനാത്ത് കലാഘോഷ് സമാപിച്ചു

കണ്ണാടിപ്പറമ്പ്: പതിനെട്ടാമത് ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളേജ് കലാ കായിക മാമാങ്കം കലാഘോഷ്-18ന് തിരശീല വീണു. ഇബ്തിദാ(പ്രീ പ്രൈമറി), ബിദായാ(പ്രൈമറി), ഊല (സബ് ജൂനിയര്‍), ഥാനിയ(ജൂനിയര്‍), ഥാനവിയ്യ(സീനിയര്‍), ആലിയ(സൂപ്പര്‍ സീനിയര്‍) എന്നീ ആറു വിഭാഗങ്ങളിലായി 300 ഓളം ഇനങ്ങളില്‍ 270 ഓളം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചു.

നീനവ, ഉര്‍ഫ, ബാബില്‍, മദ്‌യന്‍ എന്നീ നാലു ടീമുകളാണ് കലാകായിക പോരാട്ടങ്ങളില്‍ ഏറ്റുമുട്ടിയത്. 2139 പോയിന്റുകള്‍ നേടി ടീം ബാബില്‍ വിജയികളായി. 1975 പോയിന്റുകളോടെ ടീം മദ്‌യനും, 1933 പോയിന്റുകളുമായി ടീം നീനവയും, 1676 പോയിന്റുകളുമായി ടീം ഉര്‍ഫയും യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഹസനാത്ത് കാമ്പസില്‍ നടന്ന കലാഘോഷ് സമാപന ചടങ്ങ് മുഖ്യരക്ഷാധികാരി സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ഹാഫിള് അബ്ദുല്ല ഫൈസി അധ്യക്ഷനായി. കലാ പ്രതിഭ, കാമ്പസ് ടോപ്പര്‍, നാളിമേ അഅഌ, ബെസ്റ്റ് ഡിബേറ്റര്‍, മുനാളിര്‍, എക്‌സെലന്‍സ്, മാസ്റ്റര്‍ ബ്രൈന്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരം സമര്‍പ്പിച്ചു.

മൊയ്തീന്‍ ഹാജി കമ്പില്‍, പി.പി ജമാല്‍ പന്ന്യങ്കണ്ടി, ടി.പി ആലിഹാജി, അബ്ദുല്‍ അസീസ് ബാഖവി, എ.ടി മുസ്തഫ ഹാജി, സി.എച്ച് മുഹമ്മദ് കുട്ടി, സി.പി മായന്‍ മാസ്റ്റര്‍, ടി.ബി അബൂബക്കര്‍, പി.കെ ഹംസ മാസ്റ്റര്‍, പി.പി ഖാലിദ് ഹാജി, കബീര്‍ കണ്ണാടിപ്പറമ്പ്, ഇബ്രാഹിം മൗലവി, കെ.പി മുഹമ്മദലി, അജ്‌സല്‍ പി.പി, അബ്ദുല്ല പി പാട്ടയം, കെ.ടി കരീം ഹാജി, സ്വഫുവാന്‍ ഹുദവി, ശബീര്‍ ബാഖവി, ശരീഫ് മാസ്റ്റര്‍, ഉനൈസ് ഹുദവി, സത്താര്‍ ഹാജി, ഹസനവി മശ്ഹൂദ്, മസൂദ് ദാലില്‍, സമീര്‍ നാറാത്ത്, ഹസനവി നൂറുദ്ദീന്‍, അനസ് പെടേന, മഹമൂദ് ഹാജി, ഫാറൂഖ് ഹസനവി, മുബാറക് ഹുദവി, കെ.പി ശാഫി, മഹബൂബ് ഇരിണാവ്, ജഅ്ഫര്‍ കാരാട്ട്, അബ്ദുല്‍ ജവാദ് കെ കുറുമാത്തൂര്‍ സംബന്ധിച്ചു.

തുടര്‍ന്ന് ഫ്‌ളവര്‍ ഷോ, മലയാളം ഖവാലി, ഇശല്‍ നൈറ്റ്, സകൗട്ട്‌ഷോ, നഅ്‌തേ ശരീഫ്, ശബേ ഇശ്ഖ്, ഖാഫിലെ മദീന, ദഫ്മുട്ട്, ഭാഷാ പ്രസംഗം തുടങ്ങി വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. ജനറല്‍ സെക്രട്ടറി കെ.എന്‍ മുസ്തഫ സ്വാഗതവും കണ്‍വീനര്‍ കെ.പി അബൂബക്കര്‍ പുല്ലൂപ്പി നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: