വഴിയോര കച്ചവടക്കാരെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിന് : ഇബ്രാഹിം കുട്ടി മംഗലം

0

കണ്ണൂർ : ജീവിക്കാൻ ഗത്യന്തരമില്ലാതെ വഴിയോരം തണലായി കരുതി ജീവിതം കെട്ടിപ്പടുക്കുന്ന വഴിയോര കച്ചവടക്കാരെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനും അനുബന്ധ സ്ഥാപനങ്ങൾക്കുമാണെന്ന് വഴിയോര കച്ചവട ക്ഷേമ സമിതി (FITU) സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം കുട്ടി മംഗലം പ്രസ്താവിച്ചു. വഴിയോര കച്ചവടക്കാരെ സംരക്ഷിക്കുന്നതിനുവേണ്ടി 2014 ൽ സർക്കാർ പാസാക്കിയ വഴിയോര കച്ചവട സംരക്ഷണ നിയന്ത്രണ നിയമം നടപ്പിലാക്കാൻ യാതൊരു പരിശ്രമവും നടത്താതെ നിയമത്തിൽ പറയുന്ന വെൻഡിങ്ങ് കമ്മിറ്റി പോലും ഉണ്ടാക്കാതെ വഴിയോര കച്ചവടക്കാരെ തെരുവോരത്ത് നിന്നും തെരുവോരത്തേക്ക് തന്നെ തള്ളിമാറ്റുന്ന കോർപ്പറേഷന്റെ ധികാരപരമായ നടപടി നിറുത്തണമെന്ന് വഴിയോര കച്ചവട ക്ഷേമ സമിതി (FITU) കണ്ണൂർ കോർപ്പറേഷന് മുന്നിൽ നടത്തിയ പട്ടിണി ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാതൊരു പ്രകോപനവും മുന്നറിയിപ്പുമില്ലാതെ ഇനിയും ദ്രോഹിക്കുവാനാണ് ഭാവമെങ്കിൽ അതിശക്തമായ സമരപോരാട്ടങ്ങൾക്ക് വഴിയോര കച്ചവട ക്ഷേമ സമിതി രൂപം നൽകുമെന്നും അദ്ദേഹം പ്രസ്താവിച്ചു. വഴിയോര കച്ചവട ക്ഷേമ സമിതി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ബെന്നി ഫെർണാണ്ടസ് അധ്യക്ഷത വഹിച്ച ധർണയിൽ FlTU കണ്ണൂർ ജില്ലാ സെക്രട്ടറി സജിദ സജീർ മുഖ്യപ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻറ് ചന്ദ്രൻ മാസ്റ്റർ, FlTU കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് എൻ.എം ഷഫീഖ് , FlTU കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം പള്ളിപ്രം പ്രസന്നൻ,വഴിയോര കച്ചവട ക്ഷേമ സമിതി ജില്ലാ ട്രഷറർ സുബൈർ ഇരിട്ടി, വഴിയോര കച്ചവട ക്ഷേമസമിതി ജില്ലാ വൈസ് പ്രസിഡന്റ് സീന, വഴിയോര കച്ചവട ക്ഷേമ സമിതി ജില്ലാ കമ്മിറ്റിയംഗം സലാം മാസ്റ്റർ എന്നിവർ സംസാരിച്ചു.

വഴിയോര കച്ചവട ക്ഷേമസമിതി ജില്ലാ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും കോപ്പറേഷൻ കമ്മിറ്റി മേഖല പ്രസിഡണ്ട് ഭരതൻ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading