കണ്ണൂരിലിറങ്ങുന്ന വിമാനങ്ങൾക്ക് തലവേദനയായി കുറുക്കൻമാർ

കണ്ണൂരിലിറങ്ങുന്ന വിമാനങ്ങൾക്ക് തലവേദനയായി കുറുക്കൻമാർ.വിമാനത്താവളത്തിനുള്ളിൽ കയറി കൂടിയ ആറ് കുറുക്കൻമാരെ പുറത്തുചാടിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. കുറുക്കൻ റൺവേയിൽ കയറിയതിനെതുടർന്ന് വ്യവസായി എം.എ.യൂസഫലിയുടെ വിമാനം എട്ട് മിനിറ്റ് വൈകിയാണ് ഇന്നലെ ലാൻഡ് ചെയ്തത്.

വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനായി കൊച്ചിയിൽനിന്ന് രാവിലെ 8.07നാണ് യൂസഫലിയുടെ സ്വകാര്യ വിമാനം പറന്നുയർന്നത്. എട്ടേ മുക്കാലായിരുന്നു കണ്ണൂരിലെ ലാൻഡിങ് സമയം. റൺവേയിലേക്ക് ലാൻഡ് ചെയ്യാനായി തുടങ്ങുന്നതിനിടയിലാണ് പൈലറ്റ് കുറുക്കനെ കണ്ടത്. തുടർന്ന് വീണ്ടും പറന്ന് ഉയർന്ന് വട്ടം കറങ്ങി എട്ട് മിനിറ്റിന് ശേഷം ലാൻഡ് ചെയ്തു. ഉദ്ഘാടന ദിനം തന്നെ കുറുക്കൻ റൺവേയിൽ കയറിയത് ഉദ്യോഗസ്ഥർക്ക് തലവേദനയായി.

റൺവേയിലെ വെള്ളം പുറത്തേക്ക് ഒഴുക്കാനായി സ്ഥാപിച്ച പൈപ്പിലൂടെയാണ് കുറുക്കൻമാർ അകത്ത് കയറിയത്. കൂടുതൽ കുറുക്കൻമാർ കയറാതിരിക്കാൻ പൈപ്പിന് നെറ്റ് കെട്ടുകയും ചെയ്തു. ഇതോടെയാണ് അകത്ത് കയറിയവയ്ക്ക് പുറത്തിറങ്ങാൻ സാധിക്കാതെ വന്നത്. കോഴിയിറച്ചി നൽകി വലയിട്ട് പിടികൂടാൻ നടത്തിയ ശ്രമം പരാജയപ്പെടുകയും ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: