ചരിത്രത്തിൽ ഇന്ന്: ഡിസംബർ 10

ഇന്ന് ലോക മനുഷ്യാവകാശ ദിനം. 1948 ൽ UN General Assembly മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയതിന്റെ ഓർമക്ക്…

അന്താരാഷ്ട്ര ബാല പ്രക്ഷേപണ ദിനം…

ഇന്ന് നോബൽ പ്രൈസ് ദിനം. 1896 ൽ ഇന്നേ ദിവസം നിര്യാതനായ നോബൽ പ്രൈസ് സ്ഥാപകനായ ഡൈനാമി റ്റ് കണ്ടു പിടിച്ച ആൽഫ്രഡ് നോബലിന്റെ സ്മരണക്ക്… കൂടാതെ 1901 ൽ (നോബൽ മരിച്ച് 5 വർഷം കഴിഞ്ഞ്) ഇന്നേ ദിവസമാണ് ആദ്യമായി നോബൽ സമ്മാനം വിതരണം ചെയ്തതും.

1817- മിസിസിപ്പി അമേരിക്കൻ ഐക്യനാടുകളിലെ 20 മത് സംസ്ഥാനമായി…

1869- US സംസ്ഥാനമായ വയോമി ആദ്യമായി വനിതാ വോട്ടവകാശം നൽകി..

1963- സാൻസിബാർ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി..

2007- ക്രിസ്റ്റീന ഫർണാണ്ടസ് അർജന്റീനയുടെ പ്രഥമ വനിതാ പ്രസിഡണ്ടായി..

ജനനം

1851- മെൽവിൻ ഡ്യൂയി.. ഗ്രന്ഥശാലകളിലെ പുസ്തക വർഗീകരണം സംബന്ധിച്ച ഡ്യൂയൽ ഡെസിമൽ വർഗീകരണം നടത്തിയ വ്യക്തി…

1878- രാജാജി എന്ന രാജഗോപാലാചാരി. സ്വതന്ത്ര ഇന്ത്യയിലെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ജനറൽ. പട്ടേലിന് ശേഷം ആഭ്യന്തര മന്ത്രി.. ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ. രാജാജിയുടെ പുത്രി ലക്ഷ്മിയെ വിവാഹം കഴിച്ചത് ഗാന്ധിജിയുടെ പുത്രൻ ദേവദാസ് ഗാന്ധിയാണ്…

1878- മൗലാനാ മുഹമ്മദലി.. ഖിലാഫത്ത് പ്രസ്ഥാന സ്ഥാപക നേതാവ്…

1888- പ്രഫുല്ല ചാക്കി.. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ സൂര്യൻ…

1910- എം എൻ. ഗോവിന്ദൻ നായർ.. CPl നേതാവ്. മുൻ മന്ത്രി.. ലക്ഷം വിട് പദ്ധതിയുടെ അമരക്കാരൻ…

1923.. ബി എ ചിദംബരനാഥ്… മലയാളി സംഗീത സംവിധായകൻ ..

1952- അശോകൻ പുറനാട്ടുകര.. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സംസ്കൃത മാസികയായ ഭാരത മുദ്രയുടെ സ്ഥാപകൻ…

1960- ജി. വേണുഗോപാൽ പ്രശസ്ത പിന്നണി ഗായകൻ…

1965- ജയറാം സിനിമാ നടൻ.. (വിക്കി പീഡിയയിൽ ഒന്നിലേറെ തീയ്യതി ഉണ്ട് ) 2011 ൽ പത്മശ്രീ നേടി…

1995- സത്നാം സിങ് ഭേര. അമേരിക്കൻ ബാസ്കറ്റ് ബാൾ അസാസിയേഷനിൽ പ്രൊഫഷനലായ ആദ്യ ഇന്ത്യക്കാരൻ..

ചരമം

1963- സർദാർ കെ.എം പണിക്കർ.. ബഹുമുഖ പ്രതിഭ.. രാജ്യസഭംഗം, ചരിത്രകാരൻ, നയതന്ത്ര പ്രതിനിധി. കേരള സാഹിത്യ അക്കാദമി പ്രഥമ പ്രസിഡണ്ട്..

2001- അശോക് കുമാർ- ഹിന്ദി നടൻ. ഫാൽക്കെ അവാർഡ് ജേതാവ്..

2003- മഹാകവി എം.പി. അപ്പൻ .. 40 ഓളം കൃതികൾ രചിച്ചു..1998 ൽ എഴുത്തച്ചൻ അവാർഡ് കിട്ടി.. ഉദ്യാനസുനത്തിന് 1973 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടി

2005- സർദാർ തർലോക് സിങ്.. ആദ്യ ആസൂത്രണ കമ്മീഷൻ അംഗം, ആദ്യ പഞ്ചവത്സര പദ്ധതിയുടെ ബുദ്ധികേന്ദ്രം… നെഹ്റു വിന്റെ ആദ്യ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. മൂന്ന് പത്മ അവാർഡും ലഭിച്ചു..

2006 – അഗസ്തേ പിനോഷെ.. ചിലിയൻ പ്രസിഡണ്ട്

2013 – ശ്രീകണ്ടേശ്വര വാഡിയാർ.. മൈസൂർ രാജാവ്.

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: