പറശിനിക്കടവ് പീഡന കേസ് അതിവേഗ വിചാരണ നടത്തണം വിമൺ ഇന്ത്യ മൂവ്മെന്റ്

കണ്ണൂർ: പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പിതാവടക്കം നിരവധി പേർ പീഡിപ്പിച്ച പറശിനിക്കടവ് കേസിൽ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കുകയും അതിവേഗം വിചാരണ നടത്തി പ്രതികൾക്ക് അർഹമായ ശിക്ഷ നൽകുകയും വേണമെന്ന് വിമൺ ഇന്ത്യ മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം കേസുകളിൽ വിചാരണ വൈകുന്നത് സാക്ഷികളെ സ്വാധീനിക്കാനും ഒടുവിൽ കുറ്റക്കാർ രക്ഷപ്പെടുന്നതിനും കാരണമാവും. ലൈംഗിക പീഡന കേസുകളിൽ വേഗം വിചാരണ നടത്തുന്നതിന് അതിവേഗ കോടതികൾ സ്ഥാപിക്കണം. നിയമ വ്യവസ്ഥയുടെ മെല്ലെപ്പോക്ക് പലപ്പോഴും കുറ്റവാളികൾക്ക് സഹായകരമാവുകയാണ്. പറശിനി സംഭവത്തിലെ മുഴുവൻ പ്രതികളെയും അറസ്റ് ചെയ്തുവെന്ന് ഉറപ്പ് വരുത്തുകയും പീഡനത്തിന് ഒത്താശ ചെയ്തവരെയും ഗൂഢാലോചനയും അന്വേഷണ വിധേയമാക്കണമെന്നും രാഷ്ട്രീയ ബന്ധങ്ങൾ ശരിയായ അന്വേഷണത്തിന് തടസ്സമാവരുതെന്നും ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ തസ്‌നി ബഷീർ, സെക്രട്ടറി ഫാസില നിസാർ, നദീറ, സറഫുന്നിസ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: