കരിവെള്ളൂരിൽ തെരുവു നായയുടെ വിളയാട്ടം 16 പേര്‍ക്ക് കടിയേറ്റു

പയ്യന്നൂര്‍: കരിവെള്ളൂരിലും ഓണക്കുന്നിലും പരിസരങ്ങളിലുമായി 16 പേർക്ക് തെരുവ്നായയു ടെ കടിയേറ്റു. ഇന്നുരാവിലേയും ഇന്നലെയുമായി തെരുവു നായയുടെ ആക്രമണത്തിനിരയായ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള 16 പേര് പരിയാരം മെഡിക്കൽ കോളേജിലും കരിവെള്ളൂര്‍ ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും ചികിത്സ തേടി.
ഇന്നു പുലർച്ചെ 5.45 ഓടെ പാത്രം കഴുകുന്നതിനിടെ തെക്കേ മണക്കാട്ടെ വീട്ടിൽ വെച്ച് നാരായണൻ്റെ ഭാര്യ എൻ.കെ.പത്മിനി (63) യെയാണ് ആദ്യം തെരുവ് നായ കഴുത്തിന് വരെകടിച്ച് പറിച്ചത്.പിന്നീട് പ്രദേശത്തെ
മനോജ്, എടാട്ട് അല്‍ഫോന്‍സാ സ്കൂള്‍ വിദ്യാര്‍ഥിനി വടക്കേ മണക്കാട്ടെ ആവന്തിക, തെക്കേ മണക്കാട്ടെ കൃഷ്ണന് ഉണിത്തിരി, പലിയേരിക്കൊവ്വലിലെ ടി.വി.ജാനകി, തെക്കേ മണക്കാട്ടെ പി.വി.തമ്പായി, തെക്കേ മണക്കാട്ടെ ലേഖയെയും സമീപത്തെ കുട്ടിയെയുമാണ് തെരുവ് നായ കടിച്ചു പറിച്ചത്. കടിയേറ്റവരെ പരിയാരത്തെ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്..
ഇന്നലെ വൈകുന്നേരം ഓണക്കുന്നില്‍ തെരുവ് നായയുടെ ആക്രമണത്തിൽ.തോട്ടിച്ചാലിലെ റിട്ട. അധ്യാപിക എം.ടി. വത്സല (60), റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.കെ.സതീശന് (60), എ വി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനി കുണിയനിലെ പി.കെ.ആദിത്യ (16), മതിരക്കോട്ടെ കെ.ഇന്ദിര (59), ഓണക്കുന്നിലെ എം.വി.ലക്ഷ്മി (55), കരിവെള്ളൂർ തെരുവിലെ എ.വി.പത്മനാഭന് (57), മണക്കാട്ടെ ശ്രീനിവാസന്, എ.സനീഷ്(40) എന്നിവർക്കാണ് കടിയേറ്റത്. തോട്ടിച്ചാലിലെ കെ.കല്യാണിയുടെ പശുവിനെയും തെരുവ് നായ കടിച്ചിരുന്നു.
തെരുവുനായയുടെ ആക്രമണത്തില്‍ ജനങ്ങള്‍ ഭീതിയിലാണ്.