പോക്സോ കേസിൽ യുവാവ് റിമാൻ്റിൽ

നീലേശ്വരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയായ യുവാവ് കോടതിയിൽ കീഴടങ്ങി. പ്രതിയെ കാസറഗോഡ് ജില്ലാ സെഷൻസ് കോടതി റിമാൻ്റ് ചെയ്തു.വിവരമറിഞ്ഞ നീലേശ്വരം പോലീസ് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ നൽകി.
സ്റ്റേഷൻ പരിധിയിലെ 11 കാരിയുടെ പരാതിയിലാണ് അയൽവാസിക്കെതിരെ പോക്സോ നിയമപ്രകാരം നീലേശ്വരം പോലീസ് കേസെടുത്തത്.കഴിഞ്ഞവർഷവും ഈ മാസം ആദ്യത്തെ ആഴ്ചയിലെ ഒരു ദിവസവുമാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. അമ്മൂമ്മക്കൊപ്പം താമസിക്കുന്ന പെൺകുട്ടി വിവരം പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ നിലേശ്വരം പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി കോടതിയിൽ കീഴടങ്ങിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: