ജ്വല്ലറിയിൽ നിന്നും സ്വർണം കവർന്ന സ്ത്രീകൾ പിടിയിൽ

തളിപ്പറമ്പിലെ അറ്റ്ലസ് ജ്വല്ലറിയിൽ നിന്നും മൂന്ന് പവൻ മോഷ്ടിച്ച സ്ത്രികൾ കൊയിലാണ്ടിയിൽ പിടിയിൽ

സമാന രീതിയിൽ കൊയിലാണ്ടിയിലും മോഷണം നടത്താനുള്ള ശ്രമത്തിനിടെ വ്യാപാരികളാണ് സ്ത്രീകളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്

ഇന്നലെ വൈകിട്ട് 6 ഓടെയാണ് ബസ് സ്റ്റാൻഡിന് എതിർവശത്ത് ദേശീയ പാതയോരത്തെ അറ്റ്ലസ് ജ്വല്ലറിയിൽ നിന്നുമാണ് ഓരോ പവൻ വീതമുള്ള 3 വളകൾ ഇവർ മോഷ്ടിച്ചത്. 2 സ്ത്രീകൾ ജ്വല്ലറിയിലെത്തി വളകൾ ആവശ്യപ്പെട്ടു തുടർന്ന് ഇഷ്ടപ്പെട്ട വളകൾ തെരയുന്നതിനിടയിൽ ജ്വല്ലറിയിലുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ കൂട്ടത്തിൽ ഒരു സ്ത്രീയാണ് വളകൾ മോഷ്ടിച്ചത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: