മണൽവേട്ട: 15 ലോഡ് മണൽ പിടികൂടി

കണ്ണപുരം .പുഴയിൽ നിന്ന് അനധികൃത മണലൂറ്റ് പോലീസ് റെയ്ഡിൽ തീരത്തെ പറമ്പിൽ കൂട്ടിയിട്ട നിലയിൽ15 ലോഡ് മണൽ ശേഖരം പിടികൂടി.
മടക്കര പുഴയിൽ നിന്നും മണൽ മാഫിയ കടത്തികൊണ്ടു പോകാൻ കൂട്ടിയിട്ട മണൽ ശേഖരമാണ് ഇന്ന് രാവിലെ പോലീസ് ഇൻസ്പെക്ടർ എ.അനിൽകുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ.പി.രമേശനും സംഘവും പിടിച്ചെടുത്തത്. മണൽ ശേഖരം നിർമ്മിതികേന്ദ്രത്തിന് കൈമാറും.