കഞ്ചാവുമായി വിൽപനക്കാരൻ അറസ്റ്റിൽ

കാസർഗോഡ്: സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി വിൽപനക്കാരനെ എക്സൈസ് സംഘം പിടികൂടി.നായന്മാർമൂല പെരുമ്പളയിലെ മുഹമ്മദ് അലിയെ (65)യാണ്
എക്സൈസ് എൻഫോഴ്സ്മെൻറ് ആൻ്റ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറുടെ അധിക ചുമതലയുള്ള ജി. വിനോജും സംഘവും അറസ്റ്റ് ചെയ്തത്.വാഹന പരിശോധനക്കിടെ കാസർഗോഡ് കുഡ്ലു ചൗക്കിയിൽ വെച്ചാണ് കെ.എൽ. 14 .ആർ .6626 നമ്പർ ആക്ടീവ സ്കൂട്ടറിൽ കടത്തുകയായിരുന്ന 462 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. വാഹനം എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സി.കെ. അഷറഫ് , എം വി സുധീന്ദ്രൻ ,സിവിൽ എക്സൈസ് ഓഫീസർ മാരായ അജീഷ് സി, നിഷാദ്. പി,സതീശൻ കെ, മഞ്ജുനാഥൻ വി, പ്രിഷി പി എസ് ,എക്സൈസ് ഡ്രൈവർമാരായ രാജീവൻ പി, ദിജിത്ത് പി വി എന്നിവരും ഉണ്ടായിരുന്നു.
പ്രതിയെ കാസറഗോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി,