പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ചാടിയ റിമാന്റ് പ്രതി ലോറിയിൽ രക്ഷപ്പെടുന്നതിനിടെ പോലീസ് സാഹസികമായി പിടികൂടി

പരിയാരം: പരിയാരം മെഡിക്കൽ കോളേജിൽ നിന്നും തടവ് ചാടിയ പ്രതിയെ ലോറിയിൽ രക്ഷപ്പെടുന്നതിനിടെ പോലീസ് സാഹസികമായി പിടികൂടി. ജയിൽ ചാട്ടത്തിന് പരിയാരം പോലീസ് കേസെടുത്തു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽചികിത്സയിൽ കഴിയുന്ന കാസർകോട് സബ്ജയിലിലെ റിമാൻ്റ് പ്രതി തടവു ചാടി മണിക്കുറുകൾക്കുള്ളിൽ പോലീസ് സാഹസികമായി പിടികൂടി.
കാസർകോട് ബദിയടുക്ക സ്വദേശി അരവിന്ദ് നായക്കിനെ (46)യാണ് ഇന്ന് പുലർച്ചെ കുമ്പളയിൽ നിന്നും ലോറിയിൽ ബദിയടുക്കയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബാഡൂരിൽ വെച്ച് ബദിയടുക്ക ഇൻസ്പെക്ടർ അശ്വിത്ത്.എസ്.കരൺ മയിയുടെ നേതൃത്വത്തിൽഎസ്.ഐ. സുമേഷ് ബാബു, സിവിൽ പോലീസ് ഓഫീസർമാരായ അജിത്, പ്രവീൺ, നിരഞ്ജൻ, മണികണ്ഠൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ്

അപസ്മാര രോഗത്തിന് ചികിത്സക്കായി ജയിലിൽ നിന്നും എട്ടാം തീയതി പ്രവേശിപ്പിച്ച പ്രതി മെഡിക്കൽ കോളേജ് വാർഡിൽ നിന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ തള്ളിമാറ്റി ഇരുട്ടിൽ ഓടി രക്ഷപ്പെട്ടത്.

പ്രതിയുടെ പ്രായപൂർത്തിയാകാത്ത മകനെ അടിച്ച്പരിക്കേൽപ്പിച്ച കേസിൽ ജുവനൈൽ നിയമപ്രകാരം ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തിരുന്നു. റിമാൻ്റിൽ കഴിയുന്നതിനിടെയാണ് പ്രതി ജയിൽ ചാടിയത്.മെഡിക്കൽ കോളേജ് അധികൃതരുടെ പരാതിയിൽ ജയിൽ ചാട്ടത്തിന് പരിയാരം പോലീസ് കേസെടുത്തു.പോലീസ് പിടിയിലായ പ്രതിയെ ഇന്ന് ഉച്ചയോടെ പരിയാരം സ്റ്റേഷനിലെത്തിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: