തലശ്ശേരിയിൽ എക്സൈസ് പട്രോളിങ്ങിനിടെ കഞ്ചാവുമായി യുവാവ് പിടിയിൽ

തലശ്ശേരി: കഞ്ചാവുമായി കാസറഗോഡ് സ്വദേശിയായ യുവാവ് പിടിയിൽ.ഉദുമ പാലക്കുന്ന് കാപ്പിൽ സ്വദേശി അജ്മ ക്വാട്ടേർസിൽ താമസിക്കുന്ന കെ.എം.ആഷിഖിനെ(27)യാണ് തലശ്ശേരിയിൽ എക്സൈസ് പട്രോളിങ്ങിനിടെ അറസ്റ്റ് ചെയ്തത്. എക്സൈസ് റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർ സന്തോഷ്‌ ടി .യും സംഘവും എൻഫോഴ്‌സ്മെന്റ് പ്രവർത്തനത്തിന്റെ ഭാഗമായി പട്രോൾ നടത്തി വരവെ തലശ്ശേരി തിരുവങ്ങാട് പുതിയ ബസ്റ്റാൻഡിനു സമീപം റോഡരികിൽ വെച്ച് 20 ഗ്രാം കഞ്ചാവുമായാണ് പ്രതി പിടിയിലായത് റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ ഷിബു കെ സി . പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വിനോദ് കുമാർ എം സി .സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ്‌ ബഷീർ സി വി, മുഹമ്മദ്‌ ഹബീബ് കെ പി ,ജിജീഷ് ചെറുവായി, ബഷീർ പി, വനിത സിവിൽ എക്സൈസ് ഓഫീസർ ജെസ്‌ന ജോസഫ്,ഡ്രൈവർ സുരാജ് എം എന്നിവരും ഉണ്ടായിരുന്നു..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: