കുഞ്ഞിമംഗലത്ത് നിന്നും കാണാതായ ഗൾഫുകാരൻ്റെ ഭാര്യയെയും കാമുകനെയും പയ്യാമ്പലത്ത് വച്ച് പിടികൂടി

പയ്യന്നൂർ: പയ്യന്നൂർ കുഞ്ഞിമംഗലത്ത് നിന്നും കാണാതായഗൾഫുകാരൻ്റെ ഭാര്യയെ അയൽവാസിയായ കാമുകനൊപ്പം കണ്ണൂർ പയ്യാമ്പലം ബീച്ചിന് സമീപത്തെ റിസോർട്ടിന് മുന്നിൽ വെച്ച് പയ്യന്നൂർ പോലീസ് കണ്ടെത്തി.
എട്ട് ,ഒമ്പത് വയസുള്ള രണ്ട് പെൺമക്കളെയും ഉപേക്ഷിച്ച് അയൽവാസിയായ റിട്ട. എസ്.ഐയുടെ മകനോടൊപ്പം നാടുവിട്ട 27 കാരിയെയാണ് പയ്യന്നൂർ എസ്. ഐ.പി.വിജേഷിൻ്റെ നേതൃത്വത്തിൽ എഎസ്.ഐ.ഏ.ജി.അബ്ദുൾറൗഫ്, സിവിൽ പോലീസ് ഓഫീസർമാരായ വിനേഷ്, ആശഎന്നിവരടങ്ങിയ സംഘം വളപട്ടണത്ത് വെച്ച് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കാമുകനൊപ്പം പിടികൂടിയത്.അടുത്ത വീട്ടിലേക്കെന്ന് പറഞ്ഞ് എട്ടാം തീയതി വൈകുന്നേരം പുറത്തു പോയ യുവതി ഒമ്പതും എട്ടും വയസുള്ള രണ്ട് പെൺമക്കളെയും ഉപേക്ഷിച്ച് സഹപാഠിയും അയൽവാസിയുമായ സീലിംഗ് വർക്സ് ജോലി ചെയ്യുന്ന കാമുകൻ്റെ കാറിൽ കയറി നാടുവിടുകയായിരുന്നു. .ഇരുവരും പഠന കാലത്തെ പ്രണയത്തിലായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. പിന്നീട് വീട്ടുകാർ ഉറപ്പിച്ചതൃക്കരിപ്പൂർ ബീരിച്ചേരി സ്വദേശിയായ ഗൾഫുകാരനുമായി വിവാഹിതയായ യുവതി കാമുകനെ കൈയൊഴിഞ്ഞില്ല. നാടുവിട്ട ഭർതൃമതിയായയുവതിയുടെ സഹോദരൻ നൽകിയ പരാതിയിൽ കേസെടുത്ത പയ്യന്നൂർ പോലീസ് ഇരുവരുടെയും മൊബെൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂർ ഭാഗത്ത് ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.തുടർന്ന് ഇന്ന് പുലർച്ചെ പോലീസ് സംഘം പയ്യാമ്പലത്തെ റിസോർട്ടിന് മുന്നി ൽ നിർത്തിയിട്ട കാർ വളഞ്ഞ് ഇരുവരെയും പിടികൂടുകയായിരുന്നു. പയ്യന്നൂരിലെത്തിച്ച യുവതിയെ മൊഴിയെടുത്ത ശേഷംഇന്ന് കോടതിയിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: