കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്‌പെക്ടർ വിജിലൻസിന്റെ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്‌പെക്ടർ വിജിലൻസിന്റെ പിടിയിൽ. കണ്ണൂർ കോർപ്പറേഷൻ പുഴാതി സോണൽ റവന്യൂ ഇൻസ്‌പെക്ടർ എം.സതീഷ് ആണ് വിജിലൻസിന്റെ പിടിയിലായത്. എടക്കാട് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഡിവൈഎസ്പി ബാബു പെരിങ്ങോത്ത്, സിഐമാരായ കെവി പ്രമോദൻ, ഷാജി പട്ടേരി, എസ്‌ഐമാരായ കെവി മഹീന്ദ്രൻ, പങ്കജാക്ഷൻ, എഎസ്ഐമാരായ നിജേഷ്, പി.ബിജു, ജയശ്രീ, എസ്‌സിപിഒ ഷൈജു, സിപിഒ സുകേശ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പ്രതിയെ പിടികൂടിയത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: