കൂട്ടുമുഖത്തെ മലഞ്ചരക്ക് കടയിലെ മോഷണം കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് അറസ്റ്റിൽ

ശ്രീകണ്ഠപുരം : കൂട്ടുമുഖത്തെ മലഞ്ചരക്ക് കടയുടെ ഗോഡൗണ്‍ കുത്തിത്തുറന്ന് റബര്‍ ഷീറ്റുകള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍ .

നടുവില്‍ വേങ്കുന്ന് കവലയിലെ നെടുമല സന്തോഷ് (39) എന്ന തൊരപ്പന്‍ സന്തോഷിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മയ്യില്‍ എട്ടേയാറില്‍ വച്ചായിരുന്നു അറസ്റ്റ്. 5ന് പുലര്‍ച്ചെയാണ് കൂട്ടുമുഖം പഴയ ടൗണില്‍ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയില്‍ ഉള്ള എ.പി.ട്രേഡേഴ്സിന്റെ സംഭരണ ശാലയില്‍ നിന്നാണ് 400 കിലോ ഒട്ടുപാലും, 40 കിലോ റബര്‍ ‍ഷീറ്റും മോഷ്ടിച്ചത് .ഗോഡൗണിന്റെ പിറകിലെ ചുമര്‍ കുത്തിത്തുറന്നായിരുന്നു മോഷണം.

ശ്രീകണ്ഠപുരം സിഐ ഇ.പി.സുരേശന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്. പ്രിന്‍സിപ്പല്‍ എസ്‌ഐ സുബീഷ് മോന്‍,എസ്‌ഐ പി.പി.അശോകന്‍, സിപിഒ മാരായ കെ.വി.ബിജു, കെ.സജീവന്‍, കെ.ഐ.ശിവപ്രസാദ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. തളിപ്പറമ്ബ് ഡിവൈഎസ്പി ടി.കെ.രത്നകുമാര്‍ ചോദ്യം ചെയ്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: