തളിപ്പറമ്പ് അഡീഷണൽ എസ്ഐയും ഡ്രൈവറെയും അക്രമിച്ച എട്ടംഗ സംഘത്തെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

5 / 100

കണ്ണൂർ: തളിപ്പറമ്പ് അഡീഷണൽ എസ്‌ഐ ലക്ഷ്മണനെയും പോലീസ് ഡ്രൈവറെയും മർദിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 16 ന് പുളിയമ്പറമ്പിലാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് കുറ്റിക്കോൽ സ്വദേശികളായ ജിതേഷ് എം.വി (38), അജിത് കുമാർ പി.പി (40), തളത്തിൽ ഹൗസിൽ വിജേഷ് പി (35), കാവിൽ ഹൗസിൽ സുമേഷ് കെ (35), കൊട്ടില സുശീൽ രാജ് (30), കൊട്ടില ഏച്ചിൽ മൊട്ട ബിനു എന്ന വിനോദ് കുമാർ (38), നരിക്കോട് പാപ്പിനിശ്ശേരി പുതിയ വീട്ടിൽ സുശീൽ കുമാർ പി.പി (40), പട്ടുവം നീലാംകോൽ ഹൗസിൽ കുട്ടൻ എന്ന പ്രമോദൻ വി.വി (38), പട്ടുവം പടിഞ്ഞാറെ ചാൽ തൈവളപ്പിൽ സുമേഷ് ടിവി (36), നരിക്കോട് പുതിയപുരയിൽ സുശീൽ രാജ് പിപി (30) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇതിൽ രണ്ടുപ്രതികളെ തളിപ്പറമ്പ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: