ഗതാഗതം നിരോധിച്ചു
പാറാട് – കുന്നോത്ത്പറമ്പ് – പൊയിലൂര്‍ റോഡില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡുവഴിയുള്ള ഗതാഗതം ഇന്ന് (നവംബര്‍ 11 ബുധനാഴ്ച) മുതല്‍ 28 ദിവസത്തേക്ക് നിരോധിച്ചു. വാഹനങ്ങള്‍ സെന്‍ട്രല്‍ പൊയിലൂര്‍ – വടക്കേ പൊയിലൂര്‍ – തൂവക്കുന്ന് റോഡ്, പൊയിലൂര്‍ പോസ്റ്റ് ഓഫീസ് – വിളക്കോട്ടൂര്‍ മടപ്പുര – തൂവക്കുന്ന് റോഡ്, അനുയോജ്യമായ മറ്റ് റോഡുകള്‍ എന്നിവ വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.