ചരിത്രത്തിൽ ഇന്ന്: നവംബർ 11

0

ഇന്ന് ദേശീയ മന്ത് രോഗ ബോധവൽക്കരണ ദിനം

ദേശീയ വിദ്യാഭ്യാസ ദിനം..

origami day (ജപ്പാനിസ് ചിത്ര രചനയാണ് origami)

ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം.. 1888 ൽ ഇന്നേ ദിവസം സൗദി അറേബ്യയിലെ മെക്കയിൽ ജനിക്കുകയും വൈവിദ്ധ്യങ്ങളുടെ കലവറയായ ഇന്ത്യയെ കുറിച്ച് പഠിക്കാൻ ഇന്ത്യയിലെക്ക് കുടിയേറുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായ അബ്ദുൽ കലാം ആസാദിന്റെ ജന്മദിനത്തിന്റെ ഓർമക്ക്. 1992 ൽ രാഷ്ട്രം ഭാരതരത്നം നൽകി ആദരിച്ചു….

1604- ഡച്ചുകാരും ഇന്ത്യൻ ഭരണാധികാരിമായുള്ള ആദ്യ രാഷ്ട്രീയ ഉടമ്പടി കോഴിക്കോട് സാമൂതിരിയുമായി ഒപ്പുവച്ചു..

1675- ജർമൻ ഗണിത ശാസ്ത്രജ്ഞൻ Lebeniz ഇന്റഗ്രൽ കാൽക്കുലസ് തിയറം പ്രഖ്യാപിക്കുന്നു..

1918- ഒന്നാം ലോക മഹായുദ്ധത്തിന് തിരശ്ശീല. Eleventh hour of Eleventh day of Eleventh month എന്നാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്..

1922- church of England വനിതാ ബിഷപ്പുമാരെ അംഗീകരിക്കാമെന്ന് പ്രഖ്യാപിക്കുന്നു..

2004- മഹ്മൂദ് അബ്ബാസ് PL0 ചെയർമാനായി..

2012 – മുംബൈ ഭീകരാക്രമണ കേസ് പ്രതി പാക്കിസ്ഥാൻ തീവ്രവാദി അജ്മൽ കസബിനെ ഇന്ത്യയിൽ തൂക്കിലേറ്റി

ജനനം

1821.. ഫിയോ ദോർ ദോസ്തോവ്സ്കി – റഷ്യൻ സാഹിത്യ കാരൻ – എഴുത്തിന്റെ ലോകത്തെ പ്രകാശ ഗോപുരം.. പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ്.

1846- അന്ന കാതറിൻ ഗ്രിൻ – USA.. Mother of detective novel a എന്നറിയപ്പെടുന്നു..

1885- അനസൂയ സാരാഭായ് – ഇന്ത്യയിലെ പ്രഥമ ടെക്സ്റ്റൈൽ തൊഴിലാളി ട്രെയ്ഡ് യൂനിയൻ സ്ഥാപിച്ച വ്യക്തി ..

1888- ആചാര്യ ജെ.പി. കൃപലാനി… സ്വാതന്ത്ര്യ സമര സേനാനി – ‘

1918- ആനി തയ്യിൽ- സ്വാതന്ത്ര്യ സമര സേനാനി

1918.. കെ.കെ. ബിർല – വ്യവസായി

1924- റൂസി മോഡി- ഇന്ത്യൻ ക്രിക്കറ്റ് താരം

1924- സുന്ദർലാൽപട്വ.. BJP നേതാവ് – മുൻ കേന്ദ്രമന്ത്രി. മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി. 2017ൽ മരണാനന്തരം പത്മവിഭൂഷൻ ലഭിച്ചു..

1925- ശാന്തി ഭൂഷൺ – നിയമജ്ഞൻ – സാമുഹ്യ പ്രവർത്തകൻ – മൊറാർജി മന്ത്രിസഭയിലെ നിയമമന്ത്രി..

1926- ജോണി വാക്കർ – ഹിന്ദി നടൻ

1931- പാലോളി മുഹമ്മദ് കുട്ടി.. CPI(M) നേതാവ്.. മുൻ മന്ത്രി… ലളിത ജീവിതം വഴി ആദരം നേടി

1985- റോബിൻ ഉത്തപ്പ – ക്രിക്കറ്റ് താരം – പാതി (അമ്മ) മലയാളി ..

ചരമം

1831- നാറ്റ് ടേണർ – USA. നീഗ്രോകളുടെ വിമോചനത്തിനായി നടന്ന സൗത്താംപ്ടൺ പ്രക്ഷോഭ നേതാവ്..

1994… കൂവെമ്പു – കന്നഡ സാഹിത്യകാരൻ

2002- നാനി എ പൽക്കി വാല- നിയമജ്ഞൻ . ഭരണഘടനാ വിദഗ്ധൻ..

2004- യാസർ അറാഫത്ത് – PL0 ചെയർമാൻ – മരണത്തിൽ ദുരൂഹത നിലനിൽക്കുന്നു…

2005- എം.സി. മോഡി- രാജസ്ഥാനിലെ നേത്ര രോഗ വിദഗ്ധൻ – ഗിന്നസ് ബുക്ക് റിക്കാർഡിനുടമ..

2012 – പണ്ഡിറ്റ് രവി ശങ്കർ – സിതാർ വിദഗ്ധൻ

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading