ഗീത ഇളമ്പിലാന് ജമാഅത്തെ ഇസ് ലാമി വനിതാ വിഭാഗത്തിന്റെ ആദരം

രജിസ്ട്രർ ഓഫീസിലെ അഴിമതിക്കെതിരെ ഒറ്റയാൾ സമരം നടത്തുന്ന ധീര വനിത ഗീത ഇളമ്പിലാനെ തളിപ്പറമ്പ ഇഹ്സാൻ സെൻററിൽ നടന്ന ചടങ്ങിൽ ജ ഇ വനിതാ വിഭാഗം ആദരിച്ചു

ഗീതയുടെ വാക്കുകൾ:
“അഴിമതിക്കെതിരെയുള്ള ഈ ഒറ്റയാൾ സമരത്തിൽ അഴിമതിക്കാരായ  ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്ന ഭീഷണി സ്വാഭാവികമാണ്. എന്നാൽ കൈക്കൂലി നൽകാൻ വാശി പിടിക്കുന്ന പൊതു ജനങ്ങളുടെ എന്റെ ഓഫീസിലെത്തിയുള്ള പ്രതികരണം ഏറെ ദുഃഖിപ്പിക്കുന്നു.
ജോലി നിർത്തേണ്ടി വന്നാലും ഒരിക്കലും ഈ പോരാട്ടത്തിൽ നിന്നു പിന്മാറുകയില്ല”

സൌദ ഹനീഫ ഉപഹാരം നൽകി. കെ.പി ആദം കുട്ടി ആമുഖ ഭാഷണവും ഷംല ജലാൽ നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: