പാലക്കാട് ജില്ലയിലേക്ക് കാറില്‍ കടത്തുകയായിരുന്ന 580 കുപ്പി മാഹിമദ്യം തലശ്ശേരി എക്സൈസ് സംഘം പിടികൂടി
തലശ്ശേരി: പാലക്കാട് ജില്ലയിലേക്ക് കാറില്‍ കടത്തുകയായിരുന്ന 580 കുപ്പി മാഹിമദ്യം തലശ്ശേരി എക്സൈസ് സംഘം പിടികൂടി. മണ്ണാര്‍ക്കാട് താലൂക്കില്‍ കച്ചേരി പറമ്പ് അംശം ദേശത്ത് മേലെ പീടികയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് കുട്ടി മകന് മുഹമ്മദ് ഷര്‍ജിന്‍ എം. പി (വയസ് 24/2017) നെയാണ് തലശ്ശേരി എക്സൈസ് ഇന്‍സ്പെക്ടറും സംഘവും ചേര്‍ന്ന് പിടികൂടിയത്, ചൊക്ലിയില്‍ നിന്ന് വാഹന പരിശോധന നടത്തി വരവെ നിര്‍ത്താതെ പോയ കാറിനെ മേനപ്രത്ത് വെച്ച് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. എക്സൈസ് ഇന്റലിജന്‍സ് വിഭാഗം നല്കിയരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് കാറും പ്രതിയേയും പിടികൂടിയത് കാറിന്റെ രഹസ്യ അറയിലുള്പെടെ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലുംചാക്കിലും സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് യു.പി മുരളീധരന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ യു. ഷെനിത്ത് രാജ്, ലെനിന് എഡ്വേര്‍ഡ്, പി ജലീഷ്, ബഷീര്‍ പി, കെ സോമന്, സി ഹണി, സമീര്‍ കെ കെ എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്, പാലക്കാട് ജില്ലയിലേക്ക് മദ്യം കടത്തുന്ന പ്രധാന പ്രതിയെയാണ് പിടികൂടിയത് KL 49 F 8487നമ്പര്കാറും കസ്റ്റഡിയിലെടുത്തു. പ്രതിയെ തലശ്ശേരി കോടതിയില്‍ ഹാജരാക്കും