കഞ്ചാവുമായി യുവാവ് പിടിയിൽ.
കണ്ണൂർ: കഞ്ചാവ് പൊതിയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ചാലാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 15 ഗ്രാം കഞ്ചാവുമായി വി.അർജുനനെ (22) റേഞ്ച്
എക്സൈസ് പ്രിവൻറ്റീവ് ഓഫീസർ സന്തോഷ്.എംകെയും സംഘവും പിടികൂടിയത്. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ റോഷി.കെ.പി, രജിത്ത് കുമാർ.എൻ, റിഷാദ്.സി.എച്ച്,സുഹൈൽ.പി.പി എന്നിവരും ഉണ്ടായിരുന്നു.